എന്റെ എഞ്ചിനീയറിംഗ് പഠനം അങ്ങ് പോണ്ടിച്ചേരിയില്‍ ആയിരുന്നു. ഒന്നാം സെമസ്റ്റര്‍ ഞാന്‍ ഉള്‍പടെ എല്ലാ മല്ലൂസും കോളേജ് വക ഹോസ്റ്റലില്‍ ആയിരുന്നു താമസം. "ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും" എന്നുള്ളത് കൊണ്ട് ഭക്ഷണം ഹോസ്റ്റല്‍ മെസ്സില്‍ നിന്നും. മെസ്സ് നടത്തിപ്പ് തമിഴ്‌നാട് - ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നുള്ള ടീംസാണ്. അതുകൊണ്ട് കിട്ടുന്ന ഭക്ഷണം ചിലപ്പോള്‍ "തമിഴ്നാടനാണോ?" എന്നു ചോദിച്ചാല്‍, ആണ്. "തമിഴ്നാടനല്ലേ?" എന്ന് ചോദിച്ചാല്‍, അല്ല എന്ന അവസ്ഥ. പിന്നെ ഉഴുന്ന് വട, ദോശ, ഇഡ്ഡലി തുടങ്ങിയ ഓള്‍ - ഇന്ത്യ വിഭവങ്ങള്‍ ഉള്ളതുകൊണ്ട് ഒരുവിധം അഡ്ജസ്റ്റ് ചെയ്തു പോന്നു.അങ്ങനെയിരിക്കുമ്പോഴാണ് അത് സംഭവിച്ചത്.
അന്ന് രാത്രി കഴിക്കാന്‍ "തേങ്കാ സാദം" ആയിരുന്നു. എന്നുവച്ചാല്‍ തേങ്ങ, തുവരപരിപ്പ് ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു റൈസ് ഐറ്റം. എനിക്ക് ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്. തേങ്കാ സാധമെങ്കില്‍ തേങ്കാ സാദം. ഞാന്‍ പ്ലേടുമായി അങ്കതട്ടിലേക്കിറങ്ങി. ഒന്നാമത്തെ റൌണ്ട് കഴിഞ്ഞു, "ഇത് കൊള്ളാമല്ലോ സാധനം" എന്ന് പറഞ്ഞു അടുത്ത റൌണ്ട് എടുക്കാന്‍ പോകുമ്പോള്‍ ഹോസ്ററലിന്ടെ മുകളിലത്തെ നിലയില്‍ നിന്നും ഒരു ഗര്‍ജനം...."ഢായ് ....!!!" ഞാന്‍ ഞെട്ടി. നാഗര്കൊവില്കാരന് രാജ ആണ്.
"യാരും അന്ത സാദം സാപ്പിടാതുന്കോ..!! അതില്‍ വന്ത് പല്ലി....." ഞാന്‍ ഇത്രെയും കേട്ട് മുകളിലത്തെ നിലയിലേക്ക് ഓടുന്നവരുടെ കൂടെ അങ്ങോട്ട് പോയി. രാജയുടെ റൂമിന് ചുറ്റും ഭയങ്ങര തിരക്ക്. ഒരുവിധം നുഴഞു കയറി ജനലിലൂടെ അകത്തേക്ക് നോക്കി. ഒരു പ്ലേറ്റ് ചോറ് താഴെ ചിതറി കിടക്കുന്നു. അതിന്റെ ഒത്ത നടുക്ക് "ദൈവമേ എന്നെ അങ്ങോട്ട് വിളിക്കണേ" എന്ന ഭാവത്തില്‍ മേല്‍പ്പോട്ടു ഇരു കൈകളും ഉയര്‍ത്തി മലര്‍ന്നു കിടക്കുന്ന ഒരു പല്ലി..!! അത്യാവശ്യം നന്നായി വെന്തതിനാല്‍ പുള്ളിക്കാരന്റെ ഒരു കാലും വാലിന്റെ അറ്റവും ലയിച്ചു പോയിരുന്നു. എനിക്ക് ദേഹമാസകലം ഒരു പെരുപ്പ് അനുഭവപ്പെട്ടു.
ഒച്ചയും ബഹളവും കേട്ട് വാര്‍ഢന്‍് ഓടിപ്പാഞ്ഞു വന്നു. പിന്നാലെ മെസ്സിലെ കുക്കും. ആള്‍ക്കൂട്ടം ഉടന്‍ പിരിഞ്ഞു പോയില്ലെങ്കില്‍ ആകാശത്തേക്ക് വെടി വയ്ക്കും എന്നായി വാര്‍ഢന്‍്. ഒച്ചയും ബഹളവും ഒന്ന് കൂടി ഉഷാറായി. കുക്ക് പതുക്കെ ആ മുറിക്കുള്ളിലേക്ക് കയറാന്‍ നോക്കി. തെളിവ് നശിപ്പിക്കാനാനെന്നു മനസ്സിലാക്കിയ പിള്ളേര്‍ പുള്ളിയെ പുറത്തു ചാടിച്ചു മുറി പൂട്ടി. "സാര്‍, അത് വന്ത് പല്ലി കെടയാത് സാര്‍.....അത് ഇഞ്ചി താന്‍...ഒടംബ്ക്ക് നല്ലതാരിക്കുമേ എന്ന് നിനച്ചു താന്‍ ഇവളോ പെരിയ പീസ് പോട്ടത്..." എന്നായി കുക്ക്. പ്രിന്‍സിപ്പാള്‍ വരണമെന്നായി പിള്ളേര്‍. കുക്ക് നിന്ന് വിയര്‍ക്കാന്‍ തുടങ്ങി. ബഹളം കേട്ട് പരിസര വാസികള്‍ ഹോസ്റെറലിനു ചുറ്റും കൂടി തുടങ്ങി. നിവര്‍ത്തിയില്ലാതെ വാര്‍ഢന്‍് പ്രിന്‍സിയെ ഫോണ്‍ ചെയ്യാന്‍ പോയി. "നമ്മുടെ വിജയം നമ്മള്‍ ആഘോഷിക്കണം...പരാജയം നമ്മള്‍ ആഘോഷിക്കണം...മരണം നമ്മള്‍ ആഘോഷിക്കണം.." എന്നാണല്ലോ സാഗര്‍ കോട്ടപ്പുറം പറഞ്ഞിരിക്കുന്നത്. എന്നാല്‍ പിന്നെ ഈ സംഭവവും അങ്ങ് ആഘോഷിച്ചു കളയാം എന്നായി പിള്ളേര്‍. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. എല്ലാരും ജാഥയായി ഹോസ്റെറലിനു വെളിയിലേക്ക്....ചിലര്‍ വയറൊക്കെ തിരുമ്മി "അമ്മാ...അമ്മാ.." എന്നും നിലവിളിച്ചു..മറ്റു ചിലര്‍ ഭയങ്കരമായ വാള്‍ അനുകരിച്ചു ....കുറെ പേര്‍ വഴിയില്‍ കാണുന്നവരോടൊക്കെ കാര്യം വിളമ്പി ...അങ്ങനെ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ ജാഥ കൂവി ബഹളം വച്ച് നീങ്ങുമ്പോഴാണ് ആരോ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഹെല്‍ത്ത് സെന്റെറിന്റെ കാര്യം ഓര്‍ത്തത്. ജാഥ നേരെ അങ്ങോട്ട്. പകച്ചു നില്‍ക്കുന്ന നേര്സുമാര്‍. "എല്ലാവര്ക്കും ഊസി പോടുന്കെ സിസ്റ്റര്‍.." ("എല്ലാര്‍ക്കും ഇന്‍ജെക്ഷന്‍ വേണം സിസ്റ്റര്‍" എന്ന് വിവര്‍ത്തനം) എന്ന് ഒരുത്തന്‍. അപ്പോഴേക്കും പ്രിന്‍സിയും വാര്ടനും ഒന്ന് രണ്ടു സാറന്മാരും അവിടെ പാഞ്ഞെത്തി. സസ്പെണ്ട് ചെയ്യും മൂക്കില്‍ കേറ്റും എന്നൊക്കെ പറഞ്ഞു വെരട്ടി കൂട്ടം തെറ്റിയ കുഞ്ഞാടുകളെ എല്ലാത്തിനേം ഒരുവിധം തെളിച്ചു ഹോസ്റ്റലിന്റെ മുന്നില്‍ എത്തിച്ചു ഒരു ലൈന്‍ ആയി നിര്‍ത്തി. വാര്ടെന്‍ ഓരോ തലയും എണ്ണി എല്ലാവന്മാരും ഉണ്ട് എന്ന് ഉറപ്പു വരുത്തി. എന്നിട്ട് കയ്യില്‍ ഒരു പൊതിയുമായി വാതില്‍ക്കല്‍ നിലയുറപ്പിച്ചു. ഓരോരുത്തരായി അകത്തേക്ക് കയറുവാന്‍ പ്രിന്‍സി ആജ്ഞാപിച്ചു. അങ്ങനെ ഓരോ ആളും കയറുമ്പോള്‍ കയ്യിലിരുന്ന പൊതിയഴിച്ചു ഒരു ചമ്മിയ ചിരിയുമായി വാര്ടെന്‍ അത് ഒരെണ്ണം വീതം എല്ലാര്ക്കും കൊടുത്തു......ജെലൂസില്‍ ഗുളിക..!!!
Subscribe to:
Post Comments (Atom)
കൊള്ളാം.. നന്നായിട്ടുണ്ട്.
ReplyDeletealibhaayi.. ithu kollam...
ReplyDeletejeloosilkaarude add aano?
ഹ ഹ ഗതികെട്ടാല്‍ പുലി പല്ലീം തിന്നും. കൊള്ളാം :)
ReplyDeleteGood work my boy...keep it up !!
ReplyDeletepuli... kollam
ReplyDeletesuper story telling style
ReplyDelete