"സാര്‍, ഞാന്‍ ഒ പി ഒളശ്ശ. 'ബര്‍ണിംഗ് ഡിസയര്‍' എന്നാ വാരികയുടെ എഡിട്ടരാണ് ഇപ്പോള്‍..."
"പച്ചപ്പനംതത്തെ പുന്നാരപ്പൂമുത്തെ...." മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
പണ്ടാരം, ആ ഒബാമയാണ്. വല്ല ഉപദേശവും ചോദിക്കാനാവും. ഞാന്‍ കാള്‍ എടുത്തു.
"മച്ചൂ, നാളെ ആ ഉത്തര കൊറിയക്കെതിരെയുള്ള ഉപരോധ ബില്‍ പാസാക്കും. പിന്നെ, എന്നോട് പിണക്കമൊന്നും ഇല്ലല്ലോ, അല്ലെ ?"
"ഉം" ഞാന്‍ ഒന്നമര്‍ത്തി മൂളി.
"ഹോ, ആശ്വാസമായി. അപ്പോള്‍ എല്ലാം പറഞ്ഞപോലെ" . പുള്ളി കട്ട് ചെയ്തു.
"സാര്‍..." പശു ചാണകം ഇടുംപോഴുള്ള മുഖഭാവത്തോടെ അടുത്തയാള്‍.
"സാര്‍......ഞാന്‍ ജെയിംസ് പള്ളിത്തറ. റിട്ടയേര്‍ഡ് ഡി ജി പി. ഞാന്‍ പണ്ട് S I ആയിരുന്നപ്പോള്‍ ഒരു കവിത എഴുതുയിരുന്നു...പോലീസ് അസോസിയേഷന് മീറ്റില്‍ അവതരിപ്പിക്കാനായിരുന്നു. പക്ഷെ നടന്നില്ല..." പുള്ളി നെടുവീര്‍പ്പിട്ടു.
"അതിനു ഞാന്‍ എന്താ വേണ്ടത് ?"
"സാറിന്റെ ക്യാന്‍വാസ് എന്നാ സുപ്രസിദ്ധമായ ആ ബ്ലോഗില്‍ എന്റെ കവിത പോസ്റ്റ് ചെയ്യണം ".
"സാര്‍ .... എന്റെയും കവിത സാര്‍ ബ്ലോഗില്‍ ഇടണം" ഒളശ്ശ ചാടി വീണു.
"അതിനാണ് സാര്‍ ഞങ്ങള്‍ കേരളത്തില്‍ നിന്നും ഇവിടെ വരെ വന്നത്...കവിതകള്‍ സാറിന്റെ കയ്യില്‍ നേരിട്ട് തരണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു ..."
"ശരി ഞാന്‍ പോസ്റ്റ് ചെയ്യാം "
അവര്‍ക്കു കൊടുത്ത വാക്കു ഞാന്‍ പാലിക്കുന്നു. ആ രണ്ടു കവിതകളും ഞാന്‍ ഇതാ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
അപ്പൊ നിങ്ങളും ഒബാമയും തമ്മില്‍ ടിന്കോള്ഫികേഷന് ആണെന്ന് കേട്ടത് നെരാല്ലേ ??
ReplyDeleteബുഷ് വിട് ബുഷ് എന്നല്ലാരുന്നോ...ഹും....
ഇപ്പൊ ഒബാമയുമായാ കളി അല്ലെ