Tuesday 22 September, 2009

ഓപ്പറേഷന്‍ "മൂഷിക്‌ ഉന്മൂലന്‍" - എലികളെ തുരത്താന്‍ എളുപ്പ വഴികള്‍

ലികള്‍ മൂലം എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്? വിളകള്‍ തിന്നു നശിപ്പിക്കുക, രോഗങ്ങള്‍ പരത്തുക തുടങ്ങിയ ലീലാവിലാസങ്ങള്‍ അവയില്‍ ചിലത് മാത്രം. ഇതാ എലികളെ ഉന്മൂലനം ചെയ്യാന്‍ ക്രിയാത്മകമായ ചില വഴികള്‍ ഇവിടെ പ്രതിപാധിക്കുകയാണ്.

ഇല്ലം ചുടുക - ആശയം കുറച്ചു പഴയതാണെങ്കിലും ഫലപ്രദമാണ്. ഒന്നില്‍ കൂടുതല്‍ എലികളെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യാം എന്നതാണ് ഈ വിദ്യയുടെ ഗുണം.


കണ്ഫ്യൂഷ്യസ് മെതേഡ്‌ - ഒരു പ്ലേറ്റില്‍ ഒരു കഷണം കപ്പയും ഒരു കഷണം കിഴങ്ങും ഒരു ഉണക്ക മീനും വയ്ക്കുക. എന്നിട്ട് നിങ്ങള്‍ ഒരു വടിയുമായി പതുങ്ങി ഇരിക്കുക. എലി വന്നു കപ്പ തിന്നണോ, കിഴങ്ങ് തിന്നണോ, അതോ ഉണക്ക മീന്‍ തിന്നണോ എന്നാലോചിച്ചു കണ്ഫ്യൂഷനായി നില്‍ക്കുമ്പോള്‍ നിങ്ങള്‍ പിറകില്‍ നിന്നും എലിയുടെ തലയില്‍ അടിക്കുക. എലി തല്‍ക്ഷണം മൃതിയടയുന്നതാണ്.


ക്ലിനിക്കല്‍ മെതേഡ്‌ - ആദ്യം നിങ്ങള്‍ എലിയെ പിടികൂടുക. എന്നിട്ട് കൈകാലുകള്‍ ബന്ധിക്കുക. അതിനു ശേഷം ഒരു ബക്കറ്റ്‌ തണുത്ത വെള്ളത്തില്‍ എലിയെ ഒന്ന് മുക്കുക. ഉടനെ തന്നെ എലിയെ വെയിലത്ത്‌ കൊണ്ട് നിര്‍ത്തുക. ഇടയ്ക്കിടെ എലിയുടെ തലയില്‍ വെള്ളം ഒഴിച്ച് കൊണ്ടിരിക്കുക. അങ്ങനെ എലിക്കു കഠിനമായ ജലദോഷം വരുമ്പോള്‍ എലിയെ വലിയ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ട് അഡ്മിറ്റ്‌ ചെയ്യുക. ബാക്കി അവര് നോക്കിക്കോളും. ബില്ല് കാണുമ്പോള്‍ എലി ഹൃദയാഘാതം മൂലം മരണപ്പെടുന്നതാണ്.


ഡയല്‍ അപ്പ്‌ മെതേഡ്‌ - ബി എസ് എന്‍ എല്‍ ഡയല്‍ അപ്പ്‌ കണക്ഷനുള്ള ഒരു പീസിയില്‍ ഇരുന്നു എലിയോടു ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്യാന്‍ പറയുക. കണക്ഷന്റെ സ്പീട് കണ്ടു എലി മിക്കവാറും മൌസിന്റെ വള്ളിയില്‍ തൂങ്ങി മരിച്ചോളും.


സ്വയംവര്‍ മെതേഡ്‌ - എലിയെ പിടിച്ചിരുത്തി "രാഖി കാ സ്വയംവര്‍" പരിപാടി മുഴുവന്‍ കാണിക്കുക (പണ്ടായിരുന്നേല്‍ മധു മോഹന്റെ സീരിയല്‍ മതിയാരുന്നു). എലിയുടെ അടുത്ത് ഒരു "S" കത്തി വയ്ക്കാന്‍ മറക്കരുത്. പരിപാടി കണ്ടു തീരുന്ന മാത്രയില്‍ എലി "S" കത്തിയെടുത്തു സ്വയം കുത്തി മരിക്കുന്നതാണ്. "രാഖി കാ സ്വയംവര്‍" കാണിക്കാന്‍ പറ്റിയില്ലെങ്കില്‍ എം ടി വി "സ്പ്ലിട്സ് വില്ല" എന്ന പരിപാടി കാണിച്ചാലും മതി.


മെഗാ സീരിയല്‍ മെതേഡ്‌ - ഇത് പെണ്ണെലികള്‍ക്ക് മാത്രം ബാധകമാണ്. എലിയെ വൈകുന്നേരം 6 മുതല്‍ 11 വരെ ദിവസേന യഥേഷ്ടം മലയാളം സീരിയലുകള്‍ കാണാന്‍ അനുവദിക്കുക. എലി കരഞ്ഞു കരഞ്ഞു തളര്‍ന്നു മരിച്ചോളും. ഇനി അഥവാ ചഞ്ചല ഹൃദയരും വിവാഹിതരുമായ ആണ്‍ എലികളാണ് ഈ സീരിയലുകള്‍ കാണുന്നതെങ്കില്‍ അവര്‍ അവിഹിത ബന്ധങ്ങളില്‍ ചെന്ന് പെടുകയും ജീവിതം ആകെ മൊത്തം കുളമാകുകയും എലിയുടെ നിലവിലുള്ള ഭാര്യയും മക്കളും ഗൂഡാലോചന നടത്തി എലിയെ കൊല്ലുന്നതുമാണ്.


വിസ്റ്റ മെതേഡ്‌ - 256 MB റാം ഉള്ള ഒരു പീസിയില്‍ വിന്‍ഡോസ്‌ വിസ്റ്റ ഇന്‍സ്ടാള്‍ ചെയ്യുക. ഇതിനു പുറമേ ഫോടോഷോപ്പോ 3D മാക്സോ കൂടി ഇന്‍സ്ടാള്‍ ചെയ്തു എലിക്കു നല്‍കുക. എന്നിട്ട് എലിയോടു ഫോടോഷോപ്പിലോ 3D മാക്സിലോ ഒരു എലിപ്പെട്ടി ഡിസൈന്‍ ചെയ്തു തരാന്‍ ആവശ്യപ്പെടുക. എലി കമ്പ്യൂട്ടര്‍ ടേബിളില്‍ തല തല്ലി ചാകുന്നതാണ്.

സിനിമാടിക്‌ മെതേഡ്‌ - ചിരഞ്ജീവി, രജനീകാന്ത്‌, വിജയകാന്ത്, ചിമ്പു എന്നിവരുടെ തെരഞ്ഞെടുത്ത സിനിമകള്‍ എലിയെ കാണിക്കുക. എലി ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി അന്തം വിട്ടു കുന്തം വിഴുങ്ങി മരിക്കുന്നതാണ്.


റയില്‍ ആഹാര്‍ മെതേഡ്‌ - ട്രെയിനില്‍ കിട്ടുന്ന ചപ്പാത്തിയും വെജിടബിള്‍ കറിയും ഒരു പ്ലേറ്റിലും കുറച്ചു എലി വിഷം വേറൊരു പ്ലേറ്റിലും വയ്ക്കുക. യാതൊരു കണ്ഫ്യൂഷനും കൂടാതെ എലി ആ എലിവിഷം കഴിച്ചു മരിക്കുന്നതാണ്.

11 comments:

  1. തള്ളെ പൊളപ്പന്‍ ഐഡിയകള് തന്നെ....
    എന്നിട്ടും ചത്തില്ലേല്‍ എലിയെ ഐഡിയ സ്ടാര്‍ സിങ്ങേരിന്റെ എലിമിനഷന്‍ റൗണ്ട്‌ കാണിച്ചു നോക്കാം..

    ReplyDelete
  2. പുലിയണ്ണാ..

    കലക്കൻ. നന്നായി ചിരിപ്പിച്ചു.

    ReplyDelete
  3. വഴികള്‍ ഒക്കെ കലക്കിയിട്ടുണ്ട് ,,, പൂച്ചയെ വളര്‍ത്തല്‍ ഒക്കെ ഇപ്പൊ ഔട്ട്‌ ഓഫ് ഫാഷന്‍ ആയി തുടങ്ങി അല്ലെ ?

    ReplyDelete
  4. “ഇല്ലം ചുടുക - ആശയം കുറച്ചു പഴയതാണെങ്കിലും ഫലപ്രദമാണ്. ഒന്നില്‍ കൂടുതല്‍ എലികളെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യാം എന്നതാണ് ഈ വിദ്യയുടെ ഗുണം“

    ചെലവ് കുറഞ്ഞതും (ഒരു തീപ്പെട്ടിക്കൊള്ളി മതിയല്ലോ!) ഏറ്റവും ഫലപ്രദവുമായ മാർഗം ഇതാണെന്ന് തോന്നുന്നു.

    :)

    നന്നായി ചിരിച്ചു. ആശംസകൾ

    ReplyDelete
  5. ഇതൊന്നും ഏറ്റില്ലെങ്കില്‍ അറ്റ കൈക്ക് ദേവീ മാഹാത്മ്യം ഭക്തി സീരിയല്‍ കാണിച്ചാല്‍ മതി. എലിക്ക് ഇത്തിരി എങ്കിലും നാണമുണ്ടേല്‍ അവന്‍ ആത്മഹത്യ ചെയ്തോളും :)

    ReplyDelete
  6. ഹഹഹ മാറുന്ന മലയാളി പോലെ.. ആദി പരാശക്തിയും അല്ഫോന്സാമ്മയും പിന്നെ നാറാനത്തു പ്രാന്തനും ഒക്കെ മിക്സ്‌ ചെയ്തു കാണിച്ചു നോക്കാം ഇനീം ചത്തില്ലേ പിന്നെ ഒന്നും, ചെയ്യാനില്ലാ...
    അത് ജീവിക്കണ്ട സംഭവമാ... :)

    ReplyDelete
  7. എലിക്ക് പുലിയുടെ ബ്ളോഗ് വായിക്കാന്‍ വെച്ചു കൊടുക്കണം..
    അതുവായിച്ച് എലിയും എലിസ്പ്പൊട്ട് എന്നൊക്കെ പറഞ്ഞു ഒരു ബ്ളൊഗ് തുടങ്ങി പോസ്റ്റുമിട്ട് കമന്റ് വരുന്നതും കാത്തിരുന്നു പ്രാന്തുകേറി മരിക്കും..!

    ReplyDelete
  8. ചിരഞ്ജീവി, രജനീകാന്ത്‌, വിജയകാന്ത്, ചിമ്പു എന്നിവരുടെ തെരഞ്ഞെടുത്ത സിനിമകള്‍ എലിയെ കാണിക്കുക. എലി ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി അന്തം വിട്ടു കുന്തം വിഴുങ്ങി മരിക്കുന്നതാണ്...

    മലയാളത്തിലെ പടം പോരെ...?

    ReplyDelete
  9. puthiya aasyangal nanne bodichu.. nanyi verum kuttan tto

    ReplyDelete
  10. haha.. ithuvazhi aadyamaa..
    koLLaam pulithanne..

    (there's no malayalam in my office.. sorry)

    ReplyDelete
  11. jojijoseph
    Raveesh
    abhi
    വശംവഥന്‍
    മാറുന്ന മലയാളി
    മായാവി
    vinuxavier (അത് നീ എനിക്കിട്ടു ഒന്ന് താങ്ങിയതാണല്ലോ..?? :) )
    കുമാരന്‍
    jerin
    പള്ളിക്കുളം
    നന്ദി...നന്ദി...!!

    ReplyDelete