
ഞാന്‍ ഹിന്ദി സിനിമകള്‍ പൊതുവെ കാണാറില്ല. ഹിന്ദി പാട്ടുകള്‍ കേള്‍ക്കാറുണ്ട്. എന്നെ ഹടതാകര്ഷിച്ച ഒരു ഗാനത്തിലെ വരികളാണ് ചുവടെ.
हर घडी बदल रही हैं रूप जिंदगीപലകയില്‍ നീ ചായുമ്പോള്‍ (ശവപ്പെട്ടിയില്‍ നീ കിടക്കുമ്പോള്‍ എന്ന് വിവക്ഷ),
छाँव हैं कभी,कभी हैं धूप जिंदगी
हर पल यहा जी भर जियो,जो हैं समा, कल हो ना हो
चाहे जो तुम्हे पूरे दिलसे, मिलता हैं वो मुश्किल से
ऐसा जो कोई कही हैं , बस वो ही सबसे हसीं हैं
उस हाथ को तुम थाम लो, वो मेहरबां कल हो ना हो
पलकोंके ले के साये, पास कोई जो आए
लाख संभालो पागल दिलको, दिल धडके ही जाए
पर सोच लो इस पल हैं जो , वो दास्तां कल हो ना हो
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സുഗമ ഹിന്ദി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സ്
വാങ്ങിയതിന്റെ അഹങ്കാരം തെല്ലുമില്ലാതെ, ഞാന്‍ അര്‍ത്ഥവത്തായ ഈ വരികള്‍
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ്.
രൂപയില്ലാത്ത ഓരോ ഗഡിയും (തൃശൂര്‍ ഭാഷയിലെ ഗഡി)
ജീവിതത്തില്‍ ബുദ്ധിമുട്ടേണ്ടി വരും,
ചാവുന്നത് വരെ ജീവിതം അങ്ങനെ പതിയെ,
പതിയെ ധൂപം (പുക) പോലെ.... (ജീവിതം കട്ടപ്പൊക എന്ന് വിവക്ഷ)
ജീവിതത്തിന്റെ ഓരോ ഘട്ടവും ഭാരമാകും,
നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ അവന്‍ സമമാകും
(എന്തിനോടു സമമാകും എന്ന് വ്യക്തമല്ല)
ചാകണം ചാകണം എന്ന വിചാരം ആണ് മനസ്സ് നിറയെ,
പക്ഷെ അതിനു പോലും ഒരു അവസരം കിട്ടാന്‍ ബുദ്ധിമുട്ടും
അങ്ങനെ (ചാകണം എന്ന ആഗ്രഹം) ആരോടെങ്കിലും പറയും,
അത് കേട്ട് ബസ്സിലിരിക്കുന്നവര്‍ പോലും ചിരിക്കും
ഉസ്മാന്റെ കയ്യില്‍ നിന്നും നീ ഇടി വാങ്ങിക്കും,
ആ മഹാ സംഭവം നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ നടക്കും
(പരലോകത്തേക്കുള്ള) പാസും കൊണ്ട് (കാലന്‍) നിന്റെ അടുത്ത് വരും.
ലക്ഷങ്ങള്‍ സമ്പാതിചാലോ, മാനസിക നില തെറ്റും, ഹൃദയം പട പടേന്ന് ഇടിക്കും
പക്ഷെ ഒന്നോര്‍ത്തോ , ഈ പലകയുണ്ടല്ലോ,
അത് ദാസന്‍ കൊണ്ടുവരും - നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍
മുംബൈ നഗരത്തിലെ ഒരു വര്ഷം നീണ്ട എന്റെ ജീവിതം അവസാനിക്കുന്നു. ഇവിടുത്തെ യാത്രകളില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍......












USB പോര്‍ട്ട് ഇപ്പോള്‍ പെന്‍ ഡ്രൈവും മൌസും കീബോര്‍ഡും മാത്രം കുത്താനുള്ളതല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതാ, കൌതുകകരമായ ചില USB ഉപകരണങ്ങള്‍.





















