Wednesday 19 May, 2010

അരെ വാഹ്.....വാഹ്....വാഹ്...!!!



ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ട് കുറച്ചു നാളായി. എന്റെ ഉള്ളിലെ എഴുത്തുകാരന്‍ കുറച്ചു നാളായി ഉറക്കത്തിലായിരുന്നു. ഇന്നലെയാണ് ഉണര്‍ന്നത്; അതും, മധുര മനോഹരമായ ഒരു ഗാനം കേട്ട്. ഉണര്‍ന്നു നോക്കിയപ്പോഴാണ്, പാട്ട് മാത്രമല്ല ചടുലവും വശ്യവും നയന മനോഹരമായ നൃത്തച്ചുവടുകളും ഒക്കെ കോര്‍ത്തിണക്കിയ ഏതോ ഒരു പുതിയ മലയാളം ആല്‍ബത്തിലെ ഒരു പാട്ടാണ്. ഉദ്ദേശം ഒരു മുപ്പതു സെക്കണ്ടുകള്‍ കേട്ട് കഴിയുമ്പോഴേ നമ്മള്‍ക്ക് മനസ്സിലാകും - ഇത് കേവലം ഒരു പാട്ടല്ല, ഒരു മഹാസംഭാവമാണ്. ചിലപ്പോള്‍ ഉച്ചി മുതല്‍ ഉള്ളംകാല് വരെ ഒരു പെരുപ്പ്‌ അനുഭവപ്പെട്ടന്നു വരാം.


ഇത്രയും അര്‍ത്ഥവത്തായ വരികള്‍ നമ്മള്‍ ഇതിനു മുന്‍പ് കേട്ടിട്ടുണ്ടാവില്ല. ഇത്രയും ശ്രുതിമധുരമായ സംഗീതം മലയാളത്തില്‍ ഇതാദ്യമാണെന്ന് തോന്നുന്നു. എല്ലാ "സംഗതികളും" ഉള്ള ഒരു പാട്ട് മലയാളത്തില്‍ ഇപ്പോഴാണ് ഉണ്ടായത്. ഷട്ജ രാഗത്തിലാണ് പാട്ട് പുരോഗമിക്കുന്നത്. ഇടയ്ക്കിടെ പന്തുവരാളിയും കാകളിയും കയ്യാങ്കളിയുമോക്കെ കടന്നു വരുന്നുണ്ട്. ആരോഹണ അവരോഹണങ്ങളുടെ അനര്ഘനിര്ഘളമായ ഒരു സമ്മേളനമാണ്‌ ഈ പാട്ട്.
നൃത്തച്ചുവടുകള്‍ എല്ലാം തന്നെ നമ്മെ പുളകം കൊള്ളിക്കാന്‍ പാകത്തിലുള്ളതാണ്. ടൂറിസം വകുപ്പിനെ പരോക്ഷമായി സഹായിക്കാനും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകര്‍ഷിക്കാനും വേണ്ടിയാകണം ആലപ്പുഴ ബീച്ചില്‍ കപ്പലണ്ടിയും കൊറിച്ചു കക്കയും പെറുക്കി നടക്കുകയായിരുന്ന രണ്ടു മദാമ്മമാരെ ഉള്‍പ്പെടുത്തിയത്. ഉള്ളത് പറയണമെല്ലോ, അതുങ്ങള് രണ്ടും ആത്മാര്‍ഥമായി ഡാന്‍സ് കളിച്ചിട്ടുണ്ട്. ബാക്കിയുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍ പ്രഭുടെവയെയും മൈക്കിള്‍ ജാക്സനെയും (പുള്ളിക്കാരന്റെ ആത്മാവ് എന്നോട് ക്ഷമിക്കും എന്ന് കരുതുന്നു) പോലും നാണിപ്പിക്കും.




(പോസ്റ്റില്‍ തന്നെ വീഡിയോ വേണമെങ്കില്‍ അപ്‌ലോഡ്‌ ചെയ്യാമായിരുന്നു. പക്ഷെ വെറുതെ വിലപ്പെട്ട ബാന്‍ഡ് വിഡ്ത് നഷ്ടപെടുതിയാല്‍ പിതൃക്കളുടെ ശാപവും കൂടി ഏറ്റുവാങ്ങേണ്ടി വരും.)

സംഗതി യൂടൂബില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസമായി എന്ന് തോന്നുന്നു. പ്രേക്ഷക ലക്ഷങ്ങളുടെ അനുഗ്രഹങ്ങളും ആശീര്‍വാധങ്ങളും കൊണ്ട് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ വീര്‍പ്പു മുട്ടുകയാണ്. നിങ്ങളും അനുഗ്രഹിക്കൂ ആശീര്‍വധിക്കൂ...!!


***** ഇപ്പോള്‍ കിട്ടിയത് ******


ഹോ......ഒടുവില്‍ "സിലസില" എന്നാ ആ മഹാസംഭവത്തിന്റെ വരികള്‍ ഒപ്പിച്ചെടുത്തു. ആഹ്ലാദിപ്പിന്‍....!! ആഹ്ലാദിപ്പിന്‍....!!
ജീവിതത്തോട് നിങ്ങള്ക്ക് വിരക്തി തോന്നുന്നുണ്ടോ?
ആത്മഹത്യ ചെയ്യണം എന്ന് തോന്നാറുണ്ടോ?
എങ്കില്‍ അതിനെല്ലാം ഉള്ള പ്രതിവിധി ഇതാണ്...ഇതാണ്...!!

8 comments:

  1. വാഹ്‌ ഉസ്താദ് വാഹ്‌!!!
    സില്‍സിലാ ഹെ സില്‍സിലാ ..
    യവ്വനം ഒരു സില്‍സിലാ

    ReplyDelete
  2. കലിപ്പ് കമന്റ്‌ by benzigaar :

    2 hours ago Appiyitte Levan Appiyitte ...
    Padathum Parampathum Appiyitte....
    Silisila Hai Silsila Silsila Hai Silsila....

    Innale Vaikittu Hotelil Chennoru ..
    Kedaya ParippuVada Thinnathil Pinne .... (Silsila Hai)
    Rathriyil Kattilil Kedannappo muthal...
    Vaitteennu Povan Thudangiyathaane... (Silsila Hai)
    Engane Nirthumee SilSila ....
    Engane Sahikkumee Silsila.....
    Nikkaathe Pokunnu Silsila....
    SilSila Hai ..Sil Sila.....
    Nirthiyanna Njan Nirthiyanna ...
    Hotelil Pokku Njan Nirthiyanna... (Silsila Hai...)

    ReplyDelete
  3. വീഡിയോ കണ്ടു. കമന്റിലെ വരികളും വായിച്ചു. റൂമിൽ ചെന്നിട്ട് ആ മാസ്മരിക സംഗീതം കൂടെ കേൾക്കണം. ഇപ്പൊ തന്നെ ഊഹിക്കാൻ പറ്റുന്നുണ്ട്. ഒരു തിരണ്ടിവാൽ കിട്ടിയിരുന്നെങ്കിൽ...

    പുലീ..
    ആ‍ദ്യായിട്ടാണിവിടെ. പുലി ആളു പുപ്പുലിയാണല്ലോ. പഴയ പോസ്റ്റൊക്കെ ഓടിച്ചുവായിച്ചു. ഇനിയും വരാം.
    ഞാനും ഉറക്കം കഴിഞ്ഞ് ഇന്നലെ ഉണർന്നതേയുള്ളൂ...

    ReplyDelete
  4. @അലി : ഡാങ്ക്സ്..!! :)
    ആ പാടു കേള്‍ക്കാന്‍ മറക്കേണ്ട. ചിരിച്ചു ചിരിച്ചു മരിക്കും...!! ഹെന്റമ്മോ...!!

    ReplyDelete
  5. എനിക്ക് വയ്യ. പുലി ഇതെങ്ങിനെ കണ്ടെടുത്തു ,ഈ അപൂര്‍വ സാധനം.

    ഷാജി ഖത്തര്‍.

    ReplyDelete
  6. @ഷാജി : ഒരി ചങ്ങാതി മെയില്‍ ഫോര്‍വേഡ് ആയി അയച്ചു തന്നതാണ് ഇതിന്റെ ലിങ്ക്. ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഹോ..!! അപാരം തന്നെ, അല്ലെ?

    ReplyDelete
  7. ഇപ്പോള്‍ കുറച്ചു കാശും, ഒരു കാമരും, പിന്നെ എന്തും കാണിക്കാന്‍ നാണം ഇലാത്ത കുറച്ചു പോഗന്‍ മാരും ഉണ്ടേല്‍, ഏതു കഴുതകും ആല്‍ബം ചെയാം എന്നൊരു സ്ഥിതി വിശേഷം അന്ന് വന് കൊണ്ടിരികുനത്!! നാട്ടുകാരെ പ്രതികരികുവിന്‍

    ReplyDelete
  8. അപരനതിന്റെ ആന്നന്ത പധഗളില്‍ ആകാശ നീലിമയില്‍ ലവന്‍ നടന്നു അകന്നു, ആ മുടി വളര്തിയവനും പോണന്ന തടിയനും ബീഡി വലിച്ചു, നീല മാതാമ യുട മാറ് പിളര്‍ന്നു രക്തം കുടിച്ചു ഹരിശങ്കരന്‍, ഗോള്ടെന്‍ ബീട്സ് ട്രൌപിന്നു ജലദൂഷം ആയിരിന്നു അന്ന്, അമ്പലത്തില്ലേ അകാല്‍ വിള്ലകുകള്‍ തെളിയ്ന്ന സന്ദ്യയില്‍ ആ പിങ്ക് മതമാ ലവനൂട് ചോദിച്ചു, ഡാ രജി നീ ഇനിയം വരില്ല കാമരും തെളിച്ചുകൊണ്ട്‌.... എങ്ങനുണ്ട് യൌടുബെല്‍ ആധുനികമേ പ്രസിദികരികൂ എന്ന് പറഞ്ഞത് കൊണ്ട് കൊറച്ചു കഞ്ഞാവ്‌ അടിചോണ്ട് ചെയ്ത ആല്‍ബം എണ് എങ്ങനെ ഉണ്ട്....

    ReplyDelete