Saturday, 31 July 2010

ചില USB വിശേഷങ്ങള്‍

USB പോര്‍ട്ട്‌ ഇപ്പോള്‍ പെന്‍ ഡ്രൈവും മൌസും കീബോര്‍ഡും മാത്രം കുത്താനുള്ളതല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതാ, കൌതുകകരമായ ചില USB ഉപകരണങ്ങള്‍.

1. USB ഫ്രിഡ്ജ്‌

നമ്മുടെ മന്ത്രിമാര്‍ ഇത് കാണാതിരിക്കട്ടെ. പിന്നെ കറന്റില്ല, അതുകൊണ്ട് ഫ്രിഡ്ജ്‌ പ്രവര്‍ത്തിക്കുന്നില്ല എന്നെങ്ങാനും പരാതിപ്പെട്ടാല്‍ അപ്പൊ വരും മറുപടി , "വീട്ടില്‍ ലാപ്ടോപ്പോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍ നിങ്ങള്ക്ക് ഫ്രിഡ്ജ്‌ USB യില്‍ കണക്ട് ചെയ്തു കൂടെ?"

2. USB കോഫി വാമര്‍











ഒരു കപ്പ് കാപ്പി ചൂട് പോകാതെ വയ്ക്കാം.

3. USB ടൂത്ത് ബ്രഷ്


4. USB ടൂത്ത് ബ്രഷ് സാനിടയിസര്‍ (ശ്ശൊ...!!)



അള്‍ട്രാ വയലെറ്റ് ലൈറ്റ് ഉപയോഗിച്ച് നിങ്ങളുടെ ടൂത്ത് ബ്രഷ് അണുവിമുക്തമാക്കൂ.

5. USB സ്ലിപ്പര്‍ ആന്റ് ഗ്ലൌസ്

വാതം കൊണ്ട് ബുദ്ധിമുട്ടുന്ന പാവം പ്രോഗ്രാമ്മേര്സിനു ഉപകാരപ്രദം ആയിരിക്കും. കൈ കാലുകള്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നല്‍കുന്നു.
6. USB കൂളര്‍ കുഷ്യന്‍

ഇരിപ്പിടം തണുപ്പിക്കാന്‍...

7. USB എയര്‍ കണ്ടിഷന്റ്റ് ഷര്‍ട്ട്


8. USB വാക്വം ക്ലീനര്‍


9. USB ടേബിള്‍ ലാമ്പ് വിത്ത്‌ ഫാന്‍ (ഹോ..!!)

ഇനി USB വാഷിംഗ്‌ മഷീന്‍, ഗ്രയിന്ടെര്‍, മിക്സി എന്നിവ കൂടി വന്നാല്‍ പൂര്‍ണമായി :)

1 comment:

  1. വേറെയുമുണ്ട് സാധനങ്ങള്‍..

    http://www.glossynews.com/artman/publish/printer_ipenis-641.shtml

    ReplyDelete