മുംബൈ നഗരത്തിലെ ഒരു വര്ഷം നീണ്ട എന്റെ ജീവിതം അവസാനിക്കുന്നു. ഇവിടുത്തെ യാത്രകളില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍......
Saturday, 7 August 2010
Saturday, 31 July 2010
ചില USB വിശേഷങ്ങള്‍
USB പോര്‍ട്ട് ഇപ്പോള്‍ പെന്‍ ഡ്രൈവും മൌസും കീബോര്‍ഡും മാത്രം കുത്താനുള്ളതല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതാ, കൌതുകകരമായ ചില USB ഉപകരണങ്ങള്‍.
1. USB ഫ്രിഡ്ജ്
നമ്മുടെ മന്ത്രിമാര്‍ ഇത് കാണാതിരിക്കട്ടെ. പിന്നെ കറന്റില്ല, അതുകൊണ്ട് ഫ്രിഡ്ജ് പ്രവര്‍ത്തിക്കുന്നില്ല എന്നെങ്ങാനും പരാതിപ്പെട്ടാല്‍ അപ്പൊ വരും മറുപടി , "വീട്ടില്‍ ലാപ്ടോപ്പോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍ നിങ്ങള്ക്ക് ഫ്രിഡ്ജ് USB യില്‍ കണക്ട് ചെയ്തു കൂടെ?"
2. USB കോഫി വാമര്‍
ഒരു കപ്പ് കാപ്പി ചൂട് പോകാതെ വയ്ക്കാം.
3. USB ടൂത്ത് ബ്രഷ്
4. USB ടൂത്ത് ബ്രഷ് സാനിടയിസര്‍ (ശ്ശൊ...!!)
അള്‍ട്രാ വയലെറ്റ് ലൈറ്റ് ഉപയോഗിച്ച് നിങ്ങളുടെ ടൂത്ത് ബ്രഷ് അണുവിമുക്തമാക്കൂ.
5. USB സ്ലിപ്പര്‍ ആന്റ് ഗ്ലൌസ്
വാതം കൊണ്ട് ബുദ്ധിമുട്ടുന്ന പാവം പ്രോഗ്രാമ്മേര്സിനു ഉപകാരപ്രദം ആയിരിക്കും. കൈ കാലുകള്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നല്‍കുന്നു.
6. USB കൂളര്‍ കുഷ്യന്‍
ഇരിപ്പിടം തണുപ്പിക്കാന്‍...
7. USB എയര്‍ കണ്ടിഷന്റ്റ് ഷര്‍ട്ട്
8. USB വാക്വം ക്ലീനര്‍
9. USB ടേബിള്‍ ലാമ്പ് വിത്ത് ഫാന്‍ (ഹോ..!!)

ഇനി USB വാഷിംഗ് മഷീന്‍, ഗ്രയിന്ടെര്‍, മിക്സി എന്നിവ കൂടി വന്നാല്‍ പൂര്‍ണമായി :)
Wednesday, 19 May 2010
അരെ വാഹ്.....വാഹ്....വാഹ്...!!!
ഈ ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ട് കുറച്ചു നാളായി. എന്റെ ഉള്ളിലെ എഴുത്തുകാരന്‍ കുറച്ചു നാളായി ഉറക്കത്തിലായിരുന്നു. ഇന്നലെയാണ് ഉണര്‍ന്നത്; അതും, മധുര മനോഹരമായ ഒരു ഗാനം കേട്ട്. ഉണര്‍ന്നു നോക്കിയപ്പോഴാണ്, പാട്ട് മാത്രമല്ല ചടുലവും വശ്യവും നയന മനോഹരമായ നൃത്തച്ചുവടുകളും ഒക്കെ കോര്‍ത്തിണക്കിയ ഏതോ ഒരു പുതിയ മലയാളം ആല്‍ബത്തിലെ ഒരു പാട്ടാണ്. ഉദ്ദേശം ഒരു മുപ്പതു സെക്കണ്ടുകള്‍ കേട്ട് കഴിയുമ്പോഴേ നമ്മള്‍ക്ക് മനസ്സിലാകും - ഇത് കേവലം ഒരു പാട്ടല്ല, ഒരു മഹാസംഭാവമാണ്. ചിലപ്പോള്‍ ഉച്ചി മുതല്‍ ഉള്ളംകാല് വരെ ഒരു പെരുപ്പ് അനുഭവപ്പെട്ടന്നു വരാം.
ഇത്രയും അര്‍ത്ഥവത്തായ വരികള്‍ നമ്മള്‍ ഇതിനു മുന്‍പ് കേട്ടിട്ടുണ്ടാവില്ല. ഇത്രയും ശ്രുതിമധുരമായ സംഗീതം മലയാളത്തില്‍ ഇതാദ്യമാണെന്ന് തോന്നുന്നു. എല്ലാ "സംഗതികളും" ഉള്ള ഒരു പാട്ട് മലയാളത്തില്‍ ഇപ്പോഴാണ് ഉണ്ടായത്. ഷട്ജ രാഗത്തിലാണ് പാട്ട് പുരോഗമിക്കുന്നത്. ഇടയ്ക്കിടെ പന്തുവരാളിയും കാകളിയും കയ്യാങ്കളിയുമോക്കെ കടന്നു വരുന്നുണ്ട്. ആരോഹണ അവരോഹണങ്ങളുടെ അനര്ഘനിര്ഘളമായ ഒരു സമ്മേളനമാണ് ഈ പാട്ട്.
നൃത്തച്ചുവടുകള്‍ എല്ലാം തന്നെ നമ്മെ പുളകം കൊള്ളിക്കാന്‍ പാകത്തിലുള്ളതാണ്. ടൂറിസം വകുപ്പിനെ പരോക്ഷമായി സഹായിക്കാനും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകര്‍ഷിക്കാനും വേണ്ടിയാകണം ആലപ്പുഴ ബീച്ചില്‍ കപ്പലണ്ടിയും കൊറിച്ചു കക്കയും പെറുക്കി നടക്കുകയായിരുന്ന രണ്ടു മദാമ്മമാരെ ഉള്‍പ്പെടുത്തിയത്. ഉള്ളത് പറയണമെല്ലോ, അതുങ്ങള് രണ്ടും ആത്മാര്‍ഥമായി ഡാന്‍സ് കളിച്ചിട്ടുണ്ട്. ബാക്കിയുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍ പ്രഭുടെവയെയും മൈക്കിള്‍ ജാക്സനെയും (പുള്ളിക്കാരന്റെ ആത്മാവ് എന്നോട് ക്ഷമിക്കും എന്ന് കരുതുന്നു) പോലും നാണിപ്പിക്കും.

(പോസ്റ്റില്‍ തന്നെ വീഡിയോ വേണമെങ്കില്‍ അപ്‌ലോഡ് ചെയ്യാമായിരുന്നു. പക്ഷെ വെറുതെ വിലപ്പെട്ട ബാന്‍ഡ് വിഡ്ത് നഷ്ടപെടുതിയാല്‍ പിതൃക്കളുടെ ശാപവും കൂടി ഏറ്റുവാങ്ങേണ്ടി വരും.)
സംഗതി യൂടൂബില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസമായി എന്ന് തോന്നുന്നു. പ്രേക്ഷക ലക്ഷങ്ങളുടെ അനുഗ്രഹങ്ങളും ആശീര്‍വാധങ്ങളും കൊണ്ട് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ വീര്‍പ്പു മുട്ടുകയാണ്. നിങ്ങളും അനുഗ്രഹിക്കൂ ആശീര്‍വധിക്കൂ...!!
***** ഇപ്പോള്‍ കിട്ടിയത് ******
ഹോ......ഒടുവില്‍ "സിലസില" എന്നാ ആ മഹാസംഭവത്തിന്റെ വരികള്‍ ഒപ്പിച്ചെടുത്തു. ആഹ്ലാദിപ്പിന്‍....!! ആഹ്ലാദിപ്പിന്‍....!!
ജീവിതത്തോട് നിങ്ങള്ക്ക് വിരക്തി തോന്നുന്നുണ്ടോ?
ആത്മഹത്യ ചെയ്യണം എന്ന് തോന്നാറുണ്ടോ?
എങ്കില്‍ അതിനെല്ലാം ഉള്ള പ്രതിവിധി ഇതാണ്...ഇതാണ്...!!
Subscribe to:
Posts (Atom)